Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Dr Jouhar Munawar

Middle East and Gulf

വി​ശ്വാ​സ വി​ശു​ദ്ധി കു​ടും​ബ ജീ​വി​ത​ത്തെ സം​തൃ​പ്ത​മാ​ക്കും: ഡോ. ​ജൗ​ഹ​ർ മു​ന​വ്വി​ർ

ദോ​ഹ: സ​മൂ​ഹ​ത്തി​ൽ വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് കോ​ട്ടം ത​ട്ടു​ന്നു​വെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്ന​തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും മൊ​ബൈ​ലിന്‍റെ​യും അ​ഡി​ക്ഷ​നു​ക​ൾ വ​ലി​യ പ​ങ്കുവ​ഹി​ക്കു​ന്നു​വെ​ന്ന് ഷേ​ഖ് അ​ബ്ദു​ല്ലാ​ഹ് ബി​ൻ സൈ​ദ് ആ​ലു മ​ഹ്മൂ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വഹി​ച്ച് ഡോ. ജൗ​ഹ​ർ മു​ന​വ്വി​ർ പ്ര​സ്താ​വി​ച്ചു.

ലി​ബ​റ​ലി​സ​ത്തി​ന്‍റെ പേ​രി​ൽ ഇ​സ്‌​ലാ​മി​ക വ​സ്ത്ര​ധാ​ര​ണം ത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​വാ​സി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ റി​മോ​ട്ട് പാ​ര​ന്‍റിം​ഗ് കൃ​ത്യ​മാ​യി നി​ർ​വ​ചി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യും ആ​സൂ​ത്ര​ണ​ത്തി​ന്‍റെ അ​ഭാ​വ​വും പ്ര​വാ​സീ കു​ടും​ബ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു.

ഭ​ർ​ത്താ​വി​ന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത മ​ന​സ്സി​ലാ​ക്കാ​തെ ജീ​വി​ക്കു​ന്ന ഭാ​ര്യ​യും കു​ട്ടി​ക​ളും പ​ല​പ്പോ​ഴും കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തെ അ​പ​ക​ട​ത്തി​ലാ​കു​ന്നു ജോ​ലി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ൾ അ​വ​രു​ടെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ മ​ക്ക​ൾ മാ​ന​സി​ക​മാ​യി അ​നാ​ഥ​രാ​കു​ന്നു​വോ എ​ന്ന​ത് സ്വ​ന്ത​ത്തോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും ഉ​ദാ​ഹ​ര​ണ സ​ഹി​തം അ​ദ്ദേ​ഹം സ​ദ​സ്യ​രെ ഉ​ണ​ർ​ത്തി.

സ​മൂ​ഹ​ത്തി​ൽ വി​വാ​ഹ​മോ​ച​നം സാ​ധാ​ര​ണ​മാ​കു​ന്ന​തും, അ​ത് ആ​ഘോ​ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​തിന്‍റെ കാ​ര​ണ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യ​പ്പെ​ട​ണം.​ ഡി​പ്ര​ഷ​നും സ്‌​ട്ര​സും എ​ങ്ങ​നെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന​തി​ന് ഇ​സ്‌ലാ​മി​ക പ​രി​പ്രേ​ക്ഷ​ത്തി​ൽ നി​ന്ന് ച​ർ​ച്ച​ക​ൾ ഉ​യ​ര​ണം. ഇ​ങ്ങ​നെ എ​ല്ലാ വി​ഷ​യ​ങ്ങ​ളും കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും, ഇ​സ്‌​ലാ​മി​ക മൂ​ല്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ജീ​വി​ത​രീ​തി​യു​ടെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

കു​ടും​ബ​മെ​ന്ന സം​വി​ധാ​ന​ത്തി​ൽ പ​ട​രു​ന്ന ഇ​ത്ത​രം ജീ​ർ​ണ്ണ​ത​ക​ൾ പു​തു ത​ല​മു​റ​യെ വി​വാ​ഹ​മെ​ന്ന സ​ങ്ക​ൽ​പ്പ​ത്തി​ൽ നി​ന്ന് ത​ന്നെ മാ​റി​നി​ൽ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു​ന്ന​ത് സ​മൂ​ഹം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

ബി​ൻ സൈ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റർ - മ​ല​യാ​ള​വി​ഭാ​ഗം പ്ര​തി​നി​ധി അ​ബ്ദു​റ​ഷീ​ദ് അ​ൽ കൗ​സ​രി, കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, മു​ജീ​ബു​റ​ഹ്മാ​ൻ മി​ശ്ക്കാ​ത്തി, സ​ലു അ​ബൂ​ബ​ക്ക​ർ, സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി, മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

Latest News

Up